X

എല്ലാ സേവനങ്ങൾക്കും വൻ ഫീസ് വർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്

വെദ്യുതിനിരക്കു വർധന പ്രഖ്യാപിക്കാനിരിക്കേ, സേവനങ്ങൾക്കുള്ള ഫീസിലും വൻവർധന ആവശ്യപ്പെട്ട് വൈദ്യുതിബോർഡ്.ഇക്കാര്യം ആവശ്യപ്പെട്ട് ബോർഡ് റെഗുലേറ്ററി കമ്മിഷനെ സമീപിച്ചു.കണക്‌ഷൻ നൽകുന്നതിനും തൂൺ സ്ഥാപിക്കുന്നതിനും ലൈൻ വലിക്കുന്നതിനും കണക്‌ഷന്റെ തരം മാറ്റുന്നതിനും മീറ്റർ മാറ്റിവെക്കാനുമെല്ലാം ഫീസ് കൂട്ടണമെന്നാണ് ആവശ്യം.ബോർഡ് ആവശ്യപ്പെടുന്നത്രയും കമ്മിഷൻ അംഗീകരിക്കില്ലെങ്കിലും വർധന ഉറപ്പായിരിക്കുകയാണ്.അപേക്ഷ പരിശോധിച്ച് കമ്മിഷൻ അന്തിമ തീരുമാനമെടുക്കും.

ഇക്കാര്യത്തിൽ ഉപഭോക്താക്കൾക്ക് അഭിപ്രായമറിയിക്കാൻ 18-ന് തിരുവനന്തപുരത്ത് കമ്മിഷൻ തെളിവെടുപ്പ് നടത്തും.വീടുകൾക്കും വ്യവസായ, വാണിജ്യസ്ഥാപനങ്ങൾക്കുമായി കണക്‌ഷനുമായി ബന്ധപ്പെട്ട് 96 ഇനം സേവനങ്ങളാണ് ബോർഡ് നൽകുന്നത്. ഇവയുടെയെല്ലാം ഫീസ് കൂട്ടാൻ ആവശ്യപ്പെട്ടിട്ടുണ്ട്.2019 ലാണ് ഇതിനുമുമ്പ് സേവനങ്ങളുടെ ഫീസ് കമ്മിഷൻ കൂട്ടിയത്.

പോസ്റ്റ് വേണ്ടാത്ത സാധാരണ സിംഗിൾ ഫേസ് കണക്‌ഷന് 2,983 രൂപയാണ് ആവശ്യപ്പെടുന്നത്. നിലവിലുള്ളതിനെക്കാൾ 1243 കൂടുതൽ. 50 മീറ്റർ ലൈനും ഒരു പോസ്റ്റും വേണ്ടിവന്നാൽ 16,116 രൂപയാണ് നിർദേശിക്കുന്നത്, 6,956 രൂപ കൂടുതൽ.രണ്ടു പോസ്റ്റും 100 മീറ്റർവരെ ലൈനും വേണ്ടിവന്നാൽ അത് 33,990 രൂപയാവും.

webdesk15: