വൈദ്യുതി കുടിശ്ശിക നൽകുന്നതിനെ ചൊല്ലി കെഎസ്ഇബിയും പൊലീസും തമ്മിൽ തർക്കം കുടിശ്ശിക അടക്കാത്തതിനാൽ ജപ്തി നടപടിക്ക് നോട്ടീസ് നൽകിയ ബോർഡിന് തിരിച്ച് കത്ത് നൽകിയാണ് പൊലീസ് പ്രതികരിച്ചത്.കെഎസ്ഇബിക്ക് സംരക്ഷണം നൽകിയ വകയിലെ 130 കോടി നൽകിയ ശേഷം കുടിശ്ശികയെ കുറിച്ച് സംസാരിക്കാമെന്നാണ് എഡിജിപിയുടെ കത്ത്. വൈദ്യുതി കുടിശിക നൽകാത്തതിനാൽ കെഎപി മൂന്നാം ബറ്റാലിയനെതിരെയാണ് വൈദ്യുതി ബോർഡ് ജപ്തി നടപടികള്‍ തുങ്ങിയത്.
കെഎസ്ഇബി ആസ്ഥാനത്തിനും, അണകെട്ടുകള്‍ക്കും, സംഭരണ കേന്ദ്രങ്ങള്‍ക്കുമെല്ലാം സംരക്ഷണം സംരക്ഷണം നൽകുന്നതിന് ബോർഡ് പണം നൽകുന്നുണ്ട്. പൊലിസടക്കേണ്ട വൈദ്യുതി ചാർജ്ജും സംരക്ഷണത്തിന് നൽകേണ്ട പ്രതിഫലവും കൂട്ടിക്കിഴിച്ച് തിട്ടപ്പെട്ടുത്തി ഇരുകൂട്ടരും മുന്നോട്ടുപോവുകയായിരുന്നു പതിവ്.ഇതിനിടെ ബോർഡ് കുടിശിക ചൂണ്ടികാട്ടി നോട്ടീസുകള്‍ അയച്ചതാണ് പൊലിസ് ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. 130 കോടിരൂപ പൊലിസിന് നൽകാനുള്ള തുക ആദ്യം നൽകിയിട്ട് ജപ്തി ആലോചിക്കാമെന്നു പറഞ്ഞാണ് എഡിജിപി കെ പത്മകുമാർ കെഎസ്ഇബി ചെയർമാന് കത്ത് നൽകിയിരിക്കുന്നത്.