X

വീടുകളിലും സ്ഥാപനങ്ങളിലും ചാര്‍ജിങ് സ്റ്റേഷന്‍ ഒരുക്കാന്‍ കെഎസ്ഇബി

വൈദ്യുതി വാഹനങ്ങള്‍ കൂടുന്നത് കണക്കിലെടുത്ത് വീടുകളിലും സ്ഥാപനങ്ങളിലും ആധുനിക ചാര്‍ജിങ് സ്റ്റേഷന്‍ നിര്‍മ്മിച്ചു കൊടുക്കാന്‍ കെഎസ്ഇബി. കഴിഞ്ഞ ദിവസം നടന്ന യോഗത്തിലാണ് ബോര്‍ഡിന്റെ ഈ മേഖലയിലെ സാങ്കേതിക വൈദഗ്ധ്യം സമൂഹത്തിന് പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ചത്.

സിംഗിള്‍ ഫേസ് കണക്ഷനുഉള്ള വീടുകളില്‍ ചാര്‍ജിങ് സ്റ്റേഷനില്‍ ചെറിയൊരു ട്രാന്‍സ്‌ഫോമര്‍ ആവശ്യമായി വരും. ഫ്‌ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്ക് പാര്‍ക്കിംഗ് സ്ഥലത്ത് ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിക്കും. ഇതെല്ലാം കെഎസ്ഇബി തന്നെ ചെയ്തു തരും.

ചെയ്യേണ്ടത് ഇത്രമാത്രം

അടുത്തുള്ള കെഎസ്ഇബി ഓഫീസുമായി ബന്ധപ്പെട്ട് കാര്യങ്ങള്‍ തിരക്കുക. ഉദ്യോഗസ്ഥരെത്തി സ്ഥലം പരിശോധിച്ച് അവര്‍ എസ്റ്റിമേറ്റ് തുക പറയും .സമ്മതമെങ്കില്‍ കെഎസ്ഇബിയുടെ മേല്‍നോട്ടത്തില്‍ അവര്‍ നിര്‍മ്മാണം നടത്തും

webdesk11: