തിരുവനന്തപുരം: കനത്ത ചൂടിനൊപ്പം ജനങ്ങള്‍ക്ക് കെ.എസ്.ഇ.ബി വക ഷോക്കും. വൈദ്യുതി നിരക്ക് ഇനിയും വര്‍ധിപ്പിക്കാന്‍ നീക്കമെന്ന് റിപ്പോര്‍ട്ട്.സംസ്ഥാനത്തെ വൈദ്യുതി നിരക്കില്‍ വര്‍ധന വരുത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.ഇ.ബി റഗുലേറ്ററി കമ്മിഷനെ സമീപിച്ചു.
വൈദ്യുതി വാങ്ങിയ 68.68 കോടി രൂപ പിരിഞ്ഞ് കിട്ടാത്തതിനാല്‍ നിലവിലുള്ള സര്‍ചാര്‍ജിന് പുറമെ വൈദ്യുതി യൂണിറ്റിന് 14 പൈസ കൂടി സര്‍ചാര്‍ജായി ഈടാക്കാന്‍ അനുവദിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ ആവശ്യം. ഇതനുവദിച്ചാല്‍ വൈദ്യുതി യൂണിറ്റിന് 33 പൈസ കൂടും.
സര്‍ക്കാരിന്റെ അഭിപ്രായം കൂടി കേട്ട ശേഷമാകും കമ്മിഷന്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. കടുത്ത ചൂടില്‍ വൈദ്യുതി ഉപഭോഗം ഗണ്യമായി കൂടിയ അവസ്ഥയില്‍ സര്‍ചാര്‍ജ് കൂടിയാല്‍ വൈദ്യുതി ബില്‍ സാധാരണക്കാരെ പൊള്ളിക്കുമെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.