കെഎസ്ഇബി ചെയര്മാന് ബി ആര് അശോകനെ സ്ഥാനത്തുനിന്ന് മാറ്റി. ഭരണപക്ഷ യൂണിയനുമായുള്ള തര്‍ക്കത്തിന് പിന്നാലെയാണ് സ്ഥാനമാറ്റം. കൃഷിവകുപ്പാണ് പുതിയ ചുമതല.
കഴിഞ്ഞ കുറച്ച് മാസങ്ങളായി ചെയര്‍മാനും കെഎസ്ഇബി ഓഫീസ് അസോസിയേഷനും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇത് പാര്‍ട്ടിക്ക് വലിയ തലവേദനയായിരുന്നു. ചെയര്‍മാനെ മാറ്റാതെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന നിലപാടായിരുന്നു കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന് എടുത്തിരുന്നത്.
അതേസമയം പുതിയ ചെയര്‍മാനായി രാജന് ഖോബ്രഗഡെയെ നിയമിച്ചു.