തൃശൂര്‍: കേരളത്തില്‍ ഇനി മുതല്‍ കാലുമാറ്റം ആയാ ജോസ് ഗയാ ജോസ് എന്നറിയപ്പെടാനാണ് സാധ്യതയെന്ന് കെഎസ് ശബരീനാഥന്‍. ‘ആയാ റാം ഗയാ റാം’ എന്ന വാക്യത്തോട് സാമ്യപ്പെടുത്തിയാണ് ശബരീനാഥന്റെ പരിഹാസം.
1967ല്‍ ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗയാ ലാല്‍ എന്ന സ്വതന്ത്ര എംഎല്‍എ ഒരു ദിവസത്തില്‍ മൂന്നു പാര്‍ട്ടികള്‍ കൂറുമാറിയിരുന്നു. അന്ന് രാഷ്ട്രീയ കുതിരക്കച്ചവടത്തിനും നിലപാടില്ലാതെ നേതാക്കള്‍ മറുകണ്ടം ചാടുന്നതിനും രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കിയ ഓമനപ്പേരായിരുന്നു ആയാ റാം ഗയാ റാം. ഇതിന്റെ ചുവടു പിടിച്ചാണ് ജോസ് കെ മാണിക്കെതിരെ കെഎസ് ശബരീനാഥന്റെ പരിഹാസം.
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കേരളാ കോണ്‍ഗ്രസിലെ ജോസ് മാണി പക്ഷം ഇന്ന് എല്‍ഡിഎഫ് മുന്നണിയില്‍ പ്രവേശിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹം രാജ്യസഭാ അംഗത്വവും രാജിവച്ചു.