തിരുവനന്തപുരത്ത് കെ.എസ് .ആർ ടി സി ബസില്‍ ടിക്കറ്റ് ചോദിച്ചതിന് കണ്ടക്ടറെ മർദ്ധിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്‌തു

തിരുവനന്തപുരത്ത് കെ.എസ് .ആർ ടി സി ബസില്‍ ടിക്കറ്റ് ചോദിച്ചതിന് കണ്ടക്ടറെ മർദ്ധിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. കരുംകുളം മേടവിളാകം വീട്ടിൽ ജോർജ് (40), മേടവിളാകം വീട്ടിൽ ക്രിസ്തുദാസ് (67), എന്നിവരാണ് അറസ്റ്റിലായത്. പൂവാർ ഡിപ്പോയിലെ കണ്ടക്ടർ സാബുവിനെയാണ് മദ്യപിച്ച് ബസിൽ യാത്ര ചെയ്യുകയായിരുന്ന ഇരുവരും ചേർന്ന് മർദ്ദിച്ചത്. പൂവാറിൽ നിന്നും കയറിയ രണ്ടുപേരും ടിക്കറ്റ് എടുക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കണ്ടക്ടറെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

webdesk15:
whatsapp
line