X

വിദ്യാര്‍ത്ഥിയെ മര്‍ദിച്ച കേസ്: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ജാമ്യമില്ല

തൃശൂര്‍: ലക്കിടി നെഹ്‌റു ലോ കോളജിലെ വിദ്യാര്‍ത്ഥി ഷഹീര്‍ ഷൗക്കത്തലിയെ മര്‍ദിച്ച കേസില്‍ നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസ് ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. വടക്കാഞ്ചേരി മജിസ്‌ട്രേറ്റ് കോടതിയാണ് മൂവരുടെയും ജാമ്യാപേക്ഷ തള്ളിയത്. പാമ്പാടി നെഹ്‌റു കോളജ് പിആര്‍ഒ വല്‍സലകുമാരന്‍, കായിക അധ്യാപകന്‍ ഗോവിന്ദന്‍കുട്ടി എന്നിവരാണ് ജാമ്യം നിഷേധിക്കപ്പെട്ട മറ്റു രണ്ടു പേര്‍.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ചു പേരെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. പാമ്പാടി കോളജ് അഡ്മിനിസ്‌ട്രേറ്റീവ് മാനേജര്‍ സുകുമാരന് കോടതി ഇന്നു ജാമ്യം അനുവദിച്ചു. കേസിലെ മൂന്നാം പ്രതിയും നെഹ്‌റു ഗ്രൂപ്പിന്റെ നിയമോപദേശകയുമായ സുചിത്രക്ക് ഉപാധികളോടെ കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു.

chandrika: