കൃഷിഭവനും പഞ്ചായത്ത് തല സമിതിയും നോക്കുകുത്തി. പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കേണ്ട ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതി പാര്‍ട്ടി നിയന്ത്രണത്തിലാക്കാന്‍ ഒരുങ്ങി സിപിഎം. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയാണ് കൃഷിഭവന് സമാന്തരമായി തങ്ങളുടെ വരുതിയിലാക്കാന്‍ സിപിഎം നീക്കം സജീവമാകുന്നത്.
സിപിഎം, സിപിഐ കര്‍ഷക സംഘടനകളുടെ ആദ്യപടിയാണ് ഈ നീക്കം. സിപിഎം ഭരണത്തിലിരിക്കുന്ന പഞ്ചായത്തുകള്‍ക്ക് കീഴില്‍ കൃഷിഭവനുകളെ തങ്ങളുടെ അധീനതയിലാക്കി കാര്‍ഷിക മേഖല തന്നെ കയ്യടക്കുകയാണ് സിപിഎം ലക്ഷ്യം. നിലവില്‍ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടപ്പാക്കുന്നത് പഞ്ചായത്ത് തലത്തില്‍ കൃഷിഭവന്‍ കേന്ദ്രീകരിച്ചാണ്. എന്നാല്‍ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി നടപ്പാക്കുന്നതോടെ പഞ്ചായത്ത് പ്രസിഡന്റ് അദ്ധ്യക്ഷനായി രൂപീകരിക്കുന്ന സമിതിയുടെ അധികാര പരിധിയിലേക്ക് കൃഷിഭവന്‍ പ്രവര്‍ത്തനം ചുരുങ്ങും. ഈ നിലയിലാകുന്നതോടെ പഞ്ചായത്ത് തല, വാര്‍ഡ് തല സമിതികളാണ് പിന്നീട് കൃഷിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ചെയ്യുക. ഇത്തരത്തില്‍ ബദല്‍ സംവിധാനം വരുന്നതോടെ കൃഷിഭവന്‍ പ്രവര്‍ത്തനം നോക്കുകുത്തിയാകും.
സിപിഎം, സിപിഐ കര്‍ഷക സംഘടനകളെ കുത്തിനിറച്ച് സമിതി രൂപീകരിക്കാനുള്ള കൂടിയാലോചനകളാണ് സര്‍ക്കാറിന്റെ മൗനാനുവാദത്തോടെ ഇപ്പോള്‍ നടക്കുന്നത്. കൃഷിഭവനില്‍ നിന്ന് ആനുകൂല്യം ലഭിക്കണമെങ്കില്‍ പാട്ടക്കരാറോ സ്വന്തമായി ഭൂമിയോ ആവശ്യമാണ്. പുതിയ സംവിധാനത്തില്‍ സ്വന്തമായി ഭൂമിയില്ലാത്തവര്‍ക്കും പഞ്ചായത്ത്, വാര്‍ഡ് തല സമിതിയില്‍ അംഗമാകാം. ആര്‍ക്കെല്ലാം ആനുകൂല്യം നല്‍കണമെന്ന് ഈ സമിതിയാകും തീരുമാനിക്കുക. പ്രത്യക്ഷത്തില്‍ ഇതിന്റെ പ്രയോജനം ലഭിക്കുക സിപിഎം, സിപിഐ അംഗങ്ങള്‍ക്കും അനുഭാവികള്‍ക്കുമാകും. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളില്‍ ഇടതുപക്ഷക്കാരായ ജീവനക്കാരെ ഉപയോഗിച്ച് പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളും സജീവമാണ്.
കാര്‍ഷിക മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ പാര്‍ട്ടി നിയന്ത്രണത്തിലാകുന്നതോടെ സാധാരണക്കാരായ കര്‍ഷകര്‍ ആനുകൂല്യത്തിന് വേണ്ടി ഇടതുപക്ഷ നേതാക്കളുടെ മുമ്പിലെത്തേണ്ട അവസ്ഥയാണുണ്ടാകുക. കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പദ്ധതി നടത്തിപ്പില്‍ എതിര്‍പ്പുണ്ടെങ്കിലും സര്‍ക്കാറിന്റെ അപ്രീതി ഭയന്നാണ് ആരും പ്രതികരിക്കാത്തത്. പദ്ധതിക്ക് തങ്ങള്‍ എതിരല്ലെന്നും നടത്തിപ്പിലെ ഗൂഢാലോചനയാണ് സംശയങ്ങള്‍ക്ക് ഇട നല്‍കുന്നതെന്നുമാണ് വകുപ്പ് തലത്തില്‍ നിന്നുയരുന്ന അഭിപ്രായം. പദ്ധതി സുതാര്യമായി നടപ്പാക്കണമെന്നാണ് പ്രതിപക്ഷ കര്‍ഷക സംഘടനകളുടെ ആവശ്യം.