X
    Categories: indiaNews

രാജ്യത്തെ ഏറ്റവും വേഗമുള്ള ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലെത്തുന്നു

ന്യൂഡല്‍ഹി: പുത്തന്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് കമ്പനിയായ വണ്‍ ഇലക്ട്രിക്. KRIDN എന്നു പേരുള്ള വാഹനം ഒക്ടോബറില്‍ വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. മണിക്കൂറില്‍ 95 കിലോമീറ്ററില്‍ കൂടുതല്‍ വേഗതയുള്ള ‘KRIDN’ വിപണിയിലെത്തുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ആയിരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. 2020 ഒക്ടോബറില്‍ കമ്പനി ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കും.

KRIDN എന്ന വാക്കിന്റെ അര്‍ത്ഥം സംസ്!കൃതത്തില്‍ കളിക്കുക എന്നാണ്. ബൈക്കിന്റെ കൃത്യമായ സവിശേഷതകള്‍ ഇതുവരെ അറിവായിട്ടില്ല, എന്നാല്‍ 95 കിലോമീറ്റര്‍ വേഗത കൈവരിക്കാനും 165 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. മുഞ്ജല്‍ ഷോവയില്‍ നിന്നുള്ള സസ്‌പെന്‍ഷന്‍, സിയറ്റില്‍ നിന്നുള്ള വിശാലമായ ടയറുകള്‍, FIEM ഇന്‍ഡസ്ട്രീസില്‍ നിന്നുള്ള ലൈറ്റിംഗ്, സ്വയം വികസിപ്പിച്ച ഹെവി ഡ്യൂട്ടി ചേസിസ് എന്നിവ KRIDN ഉറപ്പാക്കുന്നു.

ഇവി സ്റ്റാര്‍ട്ടപ്പായ വണ്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകള്‍ ഹോമോലോഗേഷന്‍ പ്രക്രിയയും പുതിയ ‘KRIDN’ ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഓണ്‍റോഡ് ട്രയലുകളും പൂര്‍ത്തിയാക്കിയതായി പ്രഖ്യാപിച്ചു കഴിഞ്ഞു. 2020 ഒക്ടോബര്‍ ആദ്യ വാരത്തോടെ ദില്ലി NCR, ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളില്‍ കമ്പനി മോട്ടോര്‍സൈക്കിളിന്റെ ഡെലിവറികള്‍ ആരംഭിക്കും. 1.29 ലക്ഷം രൂപയായിരിക്കും ബൈക്കിന്റെ താല്‍ക്കാലിക എക്‌സ്‌ഷോറൂം വില.

 

web desk 1: