കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍മോഹന്‍ രാജിവച്ചു; കാലാവധി തീര്‍ന്നതുകൊണ്ടെന്നു വിശദീകരണം

ജാതിവിവേചനത്തിന്റെ പേരില്‍ നിരവധി ആരോപണങ്ങള്‍ നേരിടുന്ന, കെ.ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഡയറക്ടര്‍ ശങ്കര്‍ മോഹന്‍ രാജിവെച്ചു. രാജിക്കത്ത് നല്‍കിയതായും എന്നാല്‍ ഇതും വിവാദങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം അറിയിച്ചു. കാലാവധി തീര്‍ന്നതിനാലാണ് രാജിയെന്ന് വ്യക്തമാക്കി. ശങ്കര്‍മോഹനെതിരെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന സമരം 48 ദിവസത്തിലേക്ക് എത്തിയതിനു പിന്നാലെയാണ് രാജി. ഭരണപക്ഷത്തുനിന്ന് ഉള്‍പ്പെടെ സംഘടനകള്‍ ശങ്കര്‍മോഹനെതിരെ രംഗത്തുവന്നിരുന്നു.

webdesk14:
whatsapp
line