X
    Categories: keralaNews

പാര്‍ട്ടിയിലെ പരസ്യപ്രസ്താവനകള്‍ നിര്‍ത്തണം: കെ.സുധാകരന്‍

പാര്‍ട്ടിയിലെ പരസ്യപ്രസ്താവനകള്‍ നിര്‍ത്തണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.യൂത്ത്‌കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച ‘സംഘപരിവാറും മതേതരത്വം നേരിടുന്ന വെല്ലുവിളികളും’ എന്ന സംവാദപരിപാടിയില്‍ നിന്നും കെപിസിസി നേതൃത്വം ഡോ. ശശി തരൂര്‍ എംപിയെ തടഞ്ഞു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

യൂത്ത് കോണ്‍ഗ്രസ് എന്നത് സമര പാരമ്പര്യം പേറുന്ന ജനാധിപത്യ സംഘടനയാണ്. പലപ്പോഴും മാതൃസംഘടനയെ തിരുത്തിയും, കലഹിച്ചും ചരിത്രത്തില്‍ ഇടംപിടിച്ച യൂത്ത് കോണ്‍ഗ്രസ്സിനെ ഇത്തരത്തില്‍ ഒരു പരിപാടിയില്‍ നിന്ന് വിലക്കാന്‍ കെപിസിസി ശ്രമിക്കില്ല.
ശ്രീ. ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണെന്നത് തര്‍ക്കമില്ലാത്ത കാര്യമാണ്. അദ്ദേഹത്തിന് കേരളത്തില്‍ എവിടെയും രാഷ്ട്രീയ പരിപാടികള്‍ നല്‍കാന്‍ കെപിസിസി നേതൃത്വം പൂര്‍ണ്ണമനസ്സോടെ തയ്യാറാണ് .

രാഷ്ട്രീയ എതിരാളികളുടെ വ്യാജ പ്രചാരണങ്ങളെ പ്രിയപ്പെട്ട കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ അവജ്ഞയോടെ തള്ളിക്കളയണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

 

Chandrika Web: