X

കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപി എമ്മിന്റെ ഇടപെടൽ മൂലമെന്ന് കെ സുധാകരന്‍.

കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് സിപി എമ്മിന്റെ ഇടപെടൽ മൂലമെന്ന് കെപിസിസി അധ്യക്ഷന്‍‌ കെ സുധാകരന്‍. അനുമതി തന്നാലും ഇല്ലെങ്കിലും റാലി കോഴിക്കോട് കടപ്പുറത്ത് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചോര കൊടുത്തും നവംബര്‍ 23-ന് റാലി നടത്തും. ശശി തരൂർ അടക്കം എല്ലാ നേതാക്കളെയും റാലിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നാണവും മാനവുമില്ലാത്ത സർക്കാരാണ് കേരളത്തിലേതെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

webdesk15: