കോഴിക്കോട്: താഹയുടെ കുടുംബത്തിന് കെപിസിസി വാഗ്ദാനം ചെയ്ത അഞ്ച് ലക്ഷം രൂപ കൈമാറി. ഭവന രഹിതര്‍ക്കായി കെപിസിസി സമാഹരിച്ച തുകയില്‍ നിന്നാണ് താഹയുടെ കുടുംബത്തിന് സഹായം നല്‍കിയത്. കെപിസിസി 1000 വീടുകള്‍ക്കായി സമാഹരിച്ച തുക കൊണ്ട് എത്ര പേര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കിയെന്നതിന്റെ കണക്കുകള്‍ രണ്ടാഴ്ചയ്ക്കകം പുറത്ത് വിടുമെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. യുഎപിഎ കേസില്‍ പത്തുമാസത്തിനു ശേഷമാണ് അലനും താഹയും പുറത്തിറങ്ങിയത്.
താഹയുടേയും അലന്റേയും വീട്ടില്‍ പ്രതിപക്ഷ നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. താഹയ്ക്ക് വീടില്ലാത്തതിനാല്‍ അഞ്ചുലക്ഷം രൂപ സഹായമായി നല്‍കാമെന്ന് കോണ്‍ഗ്രസ് അറിയിച്ചിരുന്നു. തുടര്‍ന്നാണ് തുക കൈമാറിയത്.
അലനും താഹയും ഭരണകൂട ഭീകരതയുടെ ഇരകളാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പിണറായി വിജയന്‍ കപട കമ്മ്യൂണിസ്റ്റാണ്.
അഭിമന്യുവിന്റെ കുടുംബത്തിനായി സിപിഎം പിരിച്ച പണം എവിടെയെന്നും മുല്ലപ്പള്ളി ചോദിച്ചു.
സംവരണ വിഷയത്തില്‍ സിപിഎമ്മിന് ദുഷ്ടലാക്കാണ്. ശബരിമലയിലേ അതേ അനുഭവവും സംവരണ വിഷയത്തിലും സിപിഎമ്മിനുണ്ടാകമെന്നാണ് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്.