X

കെപിസിസി അധ്യക്ഷനെതിരായ കള്ളക്കേസ് രാഷ്ട്രീയ പ്രതികാരം തീര്‍ക്കാന്‍- എംഎം ഹസന്‍

കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരായ കള്ളക്കേസ് രാഷ്ട്രീയ പ്രതികാരത്തിന്റെ ഭാഗമായുള്ളതാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിയും ദുര്‍ഭരണവും തുറന്ന് കാട്ടി ശക്തമായ നിലപാട് എടുക്കുന്ന കെപിസിസി അധ്യക്ഷനെതിരായ കള്ളക്കേസിനെ കോണ്‍ഗ്രസും യുഡിഎഫും നിയമപരമായും രാഷ്ട്രീയപരമായും ഒറ്റക്കെട്ടായി നേരിടും.

ഗുരുതര അഴിമതി ആരോപണങ്ങളില്‍ അത്യാസന്നനിലയിലായ പിണറായി സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള പൊടികൈകളാണ് പ്രതിപക്ഷ നേതാക്കള്‍ക്കെതിരായ കള്ളക്കേസുകള്‍ ഐസിയുവില്‍ കിടക്കുന്ന രോഗിയ്ക്ക് ഓക്‌സിജന്‍ നല്‍കുന്ന പ്രവര്‍ത്തിയാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനുംഎതിരെയുള്ള പോലീസ് നടപടി. പരീക്ഷ എഴുതാതെ വിജയിച്ച എസ്എഫ്‌ െഎ സംസ്ഥാന സെക്രട്ടറിക്കെതിരെയുള്ള ആരോപണവും മുന്‍ എസ്എഫ്‌ െഎ പ്രവര്‍ത്തക വ്യാജരേഖ ചമച്ച് ജോലിക്ക് ശ്രമിച്ച കേസിലും സര്‍ക്കാരും പോലീസും പ്രതികൂട്ടില്‍ നില്‍ക്കുകയാണ്. അത്തരം ഒരുഘട്ടത്തിലാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവിനും എതിരെകള്ളക്കേസുമായി ആഭ്യന്തരവകുപ്പ് മുന്നോട്ട് പോകുന്നത്.

പ്രതിപക്ഷനേതാക്കളേയും മാധ്യമങ്ങളേയും പിണറായി വിജയന്റെ പോലീസ് വേട്ടയാടുകയാണ്. മോദിയുടെ ഏകാധിപത്യ ഫാസിസ്റ്റ് നടപടികളെയും കടത്തിവെട്ടും വിധമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പെരുമാറുന്നത്, മോന്‍സന്‍ കേസുമായി ബന്ധപ്പെട്ട് സുധാകരനെതിരെ കേസെടുക്കുന്ന പോലീസ് മുഖ്യമന്ത്രി പിണറായി വിജയന്റെ മാനസപുത്രനായ മുന്‍ ഡിജിപിയും മോന്‍സനൊപ്പം വാളും പിടിച്ച് നില്‍ക്കുന്ന ലോക്‌നാഥ് ബഹ്‌റയ്‌ക്കെതിരെയും എഡിജിപി മനോജ് എബ്രഹാമിനെതിരെയും എന്തുകൊണ്ട് കേസെടുക്കുന്നില്ലെന്നും അതിന് മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും ഹസ്സന്‍ ചോദിച്ചു.

 

webdesk11: