X
    Categories: keralaNews

കെ.എം ഷാജിക്കെതിരായ വധഭീഷണി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: മുസ്‌ലിംലീഗ്

കോഴിക്കോട്: മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി എംഎല്‍എക്കെതിരായ വധഭീഷണി കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് ആവശ്യപ്പെട്ടു. കെ.എം ഷാജിയെ വകവരുത്താന്‍ മുംബൈ അധോലോകത്തിന് ക്വട്ടേഷന്‍ നല്‍കിയതായി തെളിവുകള്‍ പുറത്തുവന്നത് അതീവ ഗൗരവമുള്ള വിഷയമാണെന്നും കെപിഎ മജീദ് പറഞ്ഞു.

സിപിഎം പാര്‍ട്ടി ഗ്രാമത്തിലുള്ള ഒരാള്‍ പത്തു ലക്ഷത്തിന് ഉറപ്പിച്ച ക്വട്ടേഷന്‍ പിന്നീട് സംഘം കാല്‍ക്കോടി രൂപയാക്കി ഉയര്‍ത്തിയതും വിഭാഗീയതയുമാണ് വിവരം ചോരാനിടയാക്കിയത്. കേരളത്തിലുള്ള വ്യക്തിയുമായി മുംബൈ ക്വട്ടേഷന്‍ സംഘം നടത്തുന് സംഭാഷണം ഇതിന് വ്യക്തമായ തെളിവാണ്. കേന്ദ്ര ഏജന്‍സിയുടെ അന്വേഷണമുണ്ടായാല്‍ മാത്രമേ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയുകയുള്ളൂ എന്നും കെപിഎ മജീദ് പറഞ്ഞു.

കണ്ണൂരിലെ പാപ്പിനിശ്ശേരി ഗ്രാമത്തില്‍ നടന്ന ഗൂഢാലോചനയുടെ ശ്ബ്ദ സന്ദേശം കഴിഞ്ഞ ദിവസം കെ.എം ഷാജി തന്നെയാണ് പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു.

 

ചന്ദ്രിക വെബ് ഡെസ്‌ക്‌: