X

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് മുസ്ലിംലീഗെന്ന് കെ.പി.എ മജീദ്

രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും മുസ്ലിംകളാദി പിന്നോക്ക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനും വിദ്യാഭ്യാസ, സാമൂഹിക പ്രാതിനിധ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സംഘടനയാണ് മുസ്ലിംലീഗെന്ന് കെ.പി.എ മജീദ് എം.എല്‍.എ.

കഴിഞ്ഞ ഏഴരപ്പതിറ്റാണ്ട് കാലമായി സ്വതന്ത്ര ഇന്ത്യയില്‍ ഈ ചെറുസംഘം സ്വന്തമായ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച് ഈ രാഷ്ട്രീയ പ്രസക്തിയെ അടയാളപ്പെടുത്തിയിട്ടുണ്ട്. മതേതര ഇന്ത്യയും വിശിഷ്യാ കേരളവും മുസ്ലിംലീഗിന് നല്‍കിയ അംഗീകാരങ്ങള്‍ ഈ പാര്‍ട്ടിയുടെ ചരിത്രത്തിലെ പൊന്‍തൂവലുകളാണ്. ചരിത്രവും ചിത്രവും പകല്‍പോലെ വ്യക്തമായിരിക്കെ, മുസ്ലിംലീഗിന് മേല്‍ പഴകിപ്പുളിച്ച വര്‍ഗീയ ആരോപണവുമായി ആര് വന്നാലും പോയി പണി നോക്ക് എന്നേ പറയാനുള്ളൂ. നിങ്ങളേക്കാള്‍ വലിയ കൊലകൊമ്പന്മാര്‍ ലീഗിനെതിരെ വാളെടുത്തിരുന്ന കാലത്തും ഈ ഹരിതപതാക നെഞ്ചോട് ചേര്‍ത്ത ഖാഇദെ മില്ലത്തിന്റെ പാതയില്‍ ഞങ്ങള്‍ പ്രയാണം തുടരുക തന്നെ ചെയ്യും.അഭിമാനമാണ് ഈ പ്രസ്ഥാനം. അതിന്റെ ചരിത്രത്തിലും വര്‍ത്തമാനത്തിലും ഞങ്ങള്‍ ആവേശഭരിതരാണ്- മജീദ് പറഞ്ഞു.

അതേ സമയം സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയും മുന്‍ ഡി.വൈ.എഫ്. ഐ നേതാവുമായ ശ്യാം സുന്ദര്‍ കുറിച്ചത് ഇങ്ങനെ:

ലഡ്ഡുവിന്റെ മുകളിലെ മുന്തിരിങ്ങയുടെ സ്ഥാനം അല്ല മുസ്ലിം ലീഗില്‍ അന്യ മതസ്ഥര്‍ക്ക്. ഞങ്ങള്‍ ലഡുവിന്റെ തന്നെ ഭാഗമാണ്. ജന്മം കൊണ്ടു തന്നെ സവര്‍ണ ഹൈന്ദവാനായ ഞാന്‍ കഴിഞ്ഞ 13വര്‍ഷമായി എന്റെ എല്ലാ ആചാരനുഷ്ഠാനങ്ങളും ഭയ രഹിതമായി നിര്‍വഹിച്ചു കൊണ്ടാണ് മുസ്ലിം ലീഗില്‍ പ്രവര്‍ത്തിക്കുന്നത്. സുരേന്ദ്രന് ലീഗിന്റെ രസതന്ത്രം മനസിലാവില്ല ശ്യാം സുന്ദര്‍ പറഞ്ഞു.

അതേസമയം താന്‍ 2002 മുതല്‍ മുസ്‌ലിം ലീഗ് അംഗത്വമുള്ള ആളാണെന്ന് സംസ്ഥാന സെക്രട്ടറിയേറ്റംഗം യു.സി. രാമനും വ്യക്തമാക്കി

മുസ്‌ലിം ലീഗിനെ മതേതരമെന്നും വര്‍ഗീയമാണെന്നും പറഞ്ഞ് കഴിഞ്ഞ ദിവസങ്ങളില്‍ യഥാക്രമം സി .പി .എം ,ബി.ജെ.പി നേതാക്കള്‍ രംഗത്തു വന്ന സാഹചര്യത്തിലാണ് ഈ പ്രസ് താവനകള്‍.

Test User: