കണ്ണൂര്‍: മലയാള ചലച്ചിത്ര സൗഹൃദവേദിയും കെ.പി.ഉമ്മര്‍ അനുസ്മരണവേദിയും, കണ്ണൂരിലെ എയറോസിസ് കോളേജിന്റെ സഹകരണത്തോടെ ഏര്‍പ്പെടുത്തിയ കെ.പി.ഉമ്മര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.
നടന്മാരായ സിബി തോമസ്, പി.പി.കുഞ്ഞികൃഷ്ണന്‍, സംവിധായകന്‍ ഷെരീഫ് ഈസ, നടി അജിഷ പ്രഭാകരന്‍, ഗാനരചയിതാവ് ടി.പി.രഞ്ജിത്ത് പത്മനാഭന്‍, സംഗീത സംവിധായകന്‍ പ്രിയേഷ് പേരാവൂര്‍, നോവലിസ്റ്റുകളായ ബേപ്പൂര്‍ മുരളീധര പണിക്കര്‍, പ്രൊഫസര്‍ കെ.പി.മാത്യു, ഡോക്ടര്‍ ശശികല പണിക്കര്‍, കഥാകൃത്ത് തമ്പാന്‍ മേലാചാരി, മാതൃഭൂമി ന്യൂസ് ന്യൂസ് എഡിറ്റര്‍ ഡോക്ടര്‍ ജി.പ്രസാദ്കുമാര്‍, മലയാള മനോരമ റിപ്പോര്‍ട്ടര്‍ ദീപ്തി പെല്ലിശേരി, ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഫൈസല്‍ മാടായി, കണ്ണൂര്‍ മീഡിയ എഡിറ്റര്‍ ശിവദാസന്‍ കരിപ്പാല്‍, കേരളവിഷന്‍ റിപ്പോര്‍ട്ടര്‍ റിയാസ് കെ.എം.ആര്‍., കണ്ണൂര്‍വിഷന്‍ ന്യൂസ് റീഡര്‍ കൃഷ്‌ണേന്ദു എം ഭാസ്‌കരന്‍, ഷോര്‍ട്ട് ഫിലിം സംവിധായകന്‍ ജലീല്‍ ബാദുഷ, വീഡിയോ ആല്‍ബം സംവിധായകന്‍ ഗിരീഷ് പെരുവയല്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.
കെ.പി.ഉമ്മറിന്റെ ഇരുപത്തിരണ്ടാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 29 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ വെച്ച് മേയര്‍ അഡ്വക്കറ്റ് ടി.ഒ.മോഹനന്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകസമിതി ഭാരവാഹികളായ ഡോക്ടര്‍ ഷാഹുല്‍ഹമീദ്, രമേഷ്‌കുമാര്‍ ടി.കെ., പി.പി.സക്കറിയ, എം.ടി.പ്രകാശന്‍, റഹിം പൂവാട്ടുപറമ്പ്, സനീഷ് ജെയിംസ് എന്നിവര്‍ പത്രക്കുറിപ്പിലൂടെ അറിയിച്ചു.