X
    Categories: MoreViews

അനധികൃത സ്വത്തുകേസ്: സുപ്രീംകോടതി ശിക്ഷ ശരിവച്ചു, ശശികല ജയിലിലേക്ക്

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശശികലക്ക് വന്‍ തിരിച്ചടി. ശശികലയുള്‍പ്പെടെയുള്ള പ്രതികളെ വെറുതെവിട്ട കര്‍ണാടക ഹൈക്കോടതി വിധി റദ്ദാക്കിയ സുപ്രീംകോടതി വിചാരണക്കോടതി വിധി ശരിവെച്ചു. ഇതോടെ വിചാരണക്കോടതി ശരിവെച്ച നാല് വര്‍ഷം ജയില്‍ വാസമാണ്‌ ശശികലയെ ഇനി കാത്തിരിക്കുന്നത്.  കൂടാതെ പത്ത് കോടി പിഴയും ഒടുക്കണം. ബംഗളൂരുവിലെ പ്രത്യേക കോടതിയാണ് ഈ വിധി പ്രഖ്യാപിച്ചിരുന്നത്.

തുടര്‍ന്ന് പ്രതികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇവിടെ നിന്നാണ് ജയലളിത, ശശികലക്കും അനുകൂലമായി വിധി ലഭിക്കുന്നത്. ഇതിനെതിരെ കര്‍ണാടക സര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് ഇപ്പോള്‍ നിര്‍ണായക തീരുമാനം വന്നത്. ശശികലക്കും ജയലളിതക്കും പുറമെ ജയയുടെ വളര്‍ത്തുമകനായിരുന്ന വി.എന്‍. സുധാകരന്‍, ശശികലയുടെ ബന്ധു ഇളവരശി എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.

ശിക്ഷ ശരിവച്ച സാഹചര്യത്തില്‍ ശശികല കീഴടങ്ങണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. നാലാഴ്ചയ്ക്കകം വിചാരണ കോടതിയില്‍ കീഴടങ്ങണമെന്നാണ് നിര്‍ദ്ദേശം. പത്ത്
പത്ത് വര്‍ഷത്തേക്ക് അവര്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. തമിഴ്നാട് മുഖ്യമന്ത്രിസ്ഥാനത്ത് എത്താനുള്ള ശശികലയുടെ നീക്കങ്ങള്‍ക്ക് സുപ്രീം കോടതി വിധി കനത്ത തിരിച്ചടിയായി. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 – 96 കാലത്ത് 66 കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് സുപ്രധാന വിധി.

chandrika: