X

വിദ്വേഷപ്രസംഗം: കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു

കോഴിക്കോട്: വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദുഐക്യവേദി നേതാവ് കെ.പി ശശികലക്കെതിരെ കോഴിക്കോട്ടും പറവൂരിലും കേസെടുത്തു. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണമെന്ന് ആഹ്വാനം നടത്തിയതിന്റെ പേരിലാണ് കേസെടുത്തത്.

ഐ.പി.സി 153പ്രകാരമാണ് കേസ്. വെള്ളിയാഴ്ച്ചയാണ് പറവൂരില്‍ എഴുത്തുകാര്‍ക്കെതിരെ ഭീഷണിയുമായി ശശികലയെത്തിയത്. മതേതര എഴുത്തുകാര്‍ക്ക് ആയുസ് വേണമെങ്കില്‍ മൃത്യുഞ്ജയ ഹോമം നടത്തണം. അടുത്തുള്ള ഏതെങ്കിലും ശിവക്ഷേത്രത്തില്‍ പോയി മൃത്യുഞ്ജയ ഹോമം നടത്തണമെന്നായിരുന്നു പ്രസംഗം. പ്രസംഗത്തിനെതിരെ വി.ഡി സതീഷന്‍ എം.എല്‍.എയും ഡി.വൈ.എഫ്.ഐയും പരാതി നല്‍കിയിരുന്നു.

ഇതിനിടെ ശശികലക്കെതിരെ മറ്റൊരു കേസുകൂടിയുണ്ട്. 2006-ല്‍ മുതലക്കുളത്ത് നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് കസബ പോലീസ് കേസെടുത്തത്. മാറാട് കലാപവുമായി ബന്ധപ്പെട്ട് മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ പ്രസംഗിച്ചുവെന്നാണ് പരാതി. ശശികല 2006-ല്‍ നടത്തിയ പ്രസംഗത്തിനെതിരെ ഈ വര്‍ഷം കാസര്‍കോഡ് പോലീസിലാണ് പരാതി ലഭിച്ചിരുന്നത്. ഈ പരാതി കസബ പോലീസിന് കൈമാറിയിരുന്നു. എന്നാല്‍ ശശികല തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

chandrika: