കോഴിക്കോട് കുറ്റ്യാടിയിലെ പൊലീസുകാരൻ സുധീഷിന്റെ ആത്മഹത്യയിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. ജോലി സമ്മർദ്ദമാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.സുധീഷിന്റെ മൊബൈൽ ഫോൺ കാണാനില്ലെന്നും ജോലിയുമായി ബന്ധപ്പെട്ട് ഉയർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് സുധീഷിന് സമ്മർദ്ദമുണ്ടായിരുന്നുവെന്നും കുടുംബം പറയുന്നു.കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിനീയർ സിവിൽ പൊലീസ് ഓഫിസർ എം.പി. സുധീഷിനെയാണ് ഇന്നലെ വൈകുന്നേരം മരിച്ച നിലയിൽ കണ്ടെത്തിയത്.