320 എല്‍ എസ് ഡി സ്റ്റാമ്പ് കൊറിയര്‍ സര്‍വ്വീസ് വഴി എത്തിച്ച യുവാവിനെ പിടികൂടി. പരിശോധനയില്‍ ഇയാളുടെ പക്കല്‍ നിന്ന് 10 ഗ്രാം എം ഡി എം എയും, കഞ്ചാവ്, ഡിജിറ്റല്‍ ത്രാസ് എന്നിവയും പൊലീസ് പിടികൂടി.കോഴിക്കോട് കുളത്തറ സ്വദേശിയായ സല്‍മാന്‍ ഫാരീസിനെ (25) യാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.
കോഴിക്കോട്ടുള്ള ഒരു കൊറിയര്‍ സര്‍വീസ് വഴി വിദേശത്ത് നിന്നും 320 എല്‍.എസ്.ഡി സ്റ്റാമ്ബ് വരുത്തിച്ചതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും കോഴിക്കോട് എക്‌സൈസ് സര്‍ക്കിള്‍ സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലാകുന്നത്. ഫാരീസില്‍ നിന്ന് വിപണിയില്‍ ലക്ഷങ്ങള്‍ വില വരുന്ന മയക്കുമരുന്നാണ് എക്‌സൈസ് കണ്ടെത്തിയത്.
പരിശോധനയില്‍ സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡ് തലവന്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ അനികുമാര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ കെ വി വിനോദ് , ടി ആര്‍ മുകേഷ് കുമാര്‍, ആര്‍ ജി രാജേഷ് , എസ് മധുസൂദനന്‍ നായര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ പ്രജോഷ്, സുനില്‍കുമാര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദലി, സുബിന്‍, വിശാഖ്, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ് ഖാന്‍ സേട്ട് എന്നിവരും പങ്കെടുത്തു.