കോഴിക്കോട് ഇരട്ട സ്‌ഫോടനക്കേസില്‍ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാംപ്രതി തടിയന്റെ വിട നസീറിനെയും, നാലാം പ്രതി ഷഫാസിനെയുമാണ് ഹൈക്കോടതി വെറുതെ വിട്ടത്. നേരത്തെ എന്‍ ഐ എ കോടതി രണ്ടു പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ പ്രതികള്‍ നല്‍കിയ അപ്പീലിലാണ് കോടതി വിധി.
പ്രതികള്‍ക്കെതിരെ മതിയായ തെളിവുകള്‍ ഇല്ലെന്ന് ഹൈക്കോടതി ബെഞ്ച് ചൂണ്ടിക്കാട്ടുന്നു. ഇതിനുമുമ്പ് നേരത്തെ രണ്ട് പ്രതികളെ ഈ കേസില്‍ കോടതി വെറുതെ വിട്ടിരുന്നു. ഇതിനെതിരെ എന്‍ഐഎ നല്‍കിയ അപ്പീല്‍ കോടതി തള്ളി.
വിധിക്കെതിരെ എന്‍ഐഎ സുപ്രീംകോടതിയില്‍ അപ്പീല്‍ പോയേക്കും.2006 മാര്‍ച്ച് മൂന്നിനാണ് കോഴിക്കോട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും,മൊഫ്യൂസല്‍ സ്റ്റാന്‍ഡിലും സ്‌ഫോടനം നടന്നത്. 2009ലാണ് ഈ കേസ് എന്‍ഐഎ ഏറ്റെടുത്തത്.