കോഴിക്കോട് കൂടരഞ്ഞി കുളിരാമുട്ടിയില്‍ ടൂറിസ്റ്റ് ട്രാവലര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ആറുവയസുകാരിക്ക് ദാരുണാന്ത്യം. കോട്ടക്കല്‍ ചങ്കുവെട്ടി സ്വദേശികളുടെ മകള്‍ എലീസയാണ് മരിച്ചത്. കുട്ടികളടക്കം 26 പേരാണ് അപകടസമയം വാഹനത്തിലുണ്ടായിരുന്നത്.
ബ്രേക്ക് പൊട്ടിയാണ് വാഹാനം മറിഞ്ഞത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. നിലമ്പൂര്‍ ചന്തപ്പടിയില്‍ നിന്നും പൂവാറനതോടിലേക്ക് പോയി തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചത്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.