X

കോഴിക്കോട് വളയത്ത് ബോംബേറ്; തീവ്രത അളന്നതോയെന്ന് സംശയമെന്ന് പൊലീസ്

കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഒ പി മുക്കില്‍ ബോംബേറ്. ആളില്ലാത്ത ഇടവഴിയിലേക്കാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. സ്റ്റീല്‍ ബോംബാണ് അക്രമികള്‍ ഉപയോഗിച്ചത്. സംഭവസ്ഥലത്ത് ഇതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

സ്‌ഫോടനം നടന്ന സ്ഥലത്ത് കുഴി രൂപപ്പെട്ടു. ബോംബിന്റെ തീവ്രത ആളന്നതാണോ എന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. സ്ഥലത്ത് വിദഗ്ധ സ്‌ക്വാഡ് ഇന്ന് പരിശോധന നടത്തും.

Test User: