കോഴിക്കോട് താമരശ്ശേരിയില്‍ എംഡിഎംഎ വിഴുങ്ങി ആശുപത്രിയിലായ അരയത്തും ചാലില്‍ സ്വദേശി ഫായിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എംഡിഎംഎ കൈവശം വെച്ച സംഭവത്തിലാണ് കേസ് രേഖപ്പെടുത്തിയത്. അതേസമയം, ഫയാസിന്റെ ശരീരത്തില്‍ നിന്നും എംഡിഎംഎ പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.
ചെറിയ തരികളായി പല ഭാഗത്താണ് ഇത് കാണുന്നതെന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാന്‍ സാധിക്കില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കഴിഞ്ഞദിവസം ഫയാസ് ചുടാലമുക്കിലെ വീട്ടിലെത്തി ബഹളം വെച്ചപ്പോള്‍ നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പടെ കൊല്ലുമെന്ന് ഫായിസും ഭീഷണിപ്പെടുത്തിയിരുന്നു. പൊലീസ് എത്തിയതോടെ രക്ഷപെടനായി ഇയാള്‍ എംഡിഎംഎ വിഴുങ്ങിയെന്നാണ് സംശയം.