കോഴിക്കോട്: കോഴിക്കോട് ഞെളിയം പറമ്പിലെ മാലിന്യപ്ലാന്‍റില്‍ തീപ്പിടുത്തം. പ്ലാസ്റ്റിക് മാലിന്യത്തിനാണ് തീപിടിച്ചത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികളാണ് അഗ്നിരക്ഷാ സേനയെ വിവരം അറിച്ചത്. തീയണയ്ക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മുതൽ പ്ലാന്‍റില്‍ നിന്ന് നേരിയ പുക ഉയരുന്നത് കണ്ടതായി നാട്ടുകാർ പറഞ്ഞു.