കോഴിക്കോട്: പെട്രോള്‍ പമ്പ് ജീവനക്കാരന്റെ കണ്ണില്‍ മണല്‍ എറിഞ്ഞ് രണ്ടംഗ സംഘം 32,000 രൂപ കവര്‍ന്നു. ഇന്നു പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം.
ബൈക്കിലെത്തിയ രണ്ടുപേരില്‍ ഒരാള്‍ ഇറങ്ങി മണല്‍ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യില്‍ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.