X

കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടക്കും

കോഴിക്കോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് പാളയം മാര്‍ക്കറ്റ് അടക്കും. 760 പേരില്‍ നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 232 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. പുറത്ത് നിന്നുള്ള കുറച്ച് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ഒഴിച്ചാല്‍ ബാക്കിയെല്ലാവരും പോര്‍ട്ടര്‍മാരും കച്ചവടക്കാരും മാര്‍ക്കറ്റിലെ തൊഴിലാളികളുമാണ്.

കോഴിക്കോട് ജില്ലയില്‍ കോവിഡ് പോസിറ്റീവാകുന്നവരുടെ കണക്ക് ഉയരുകയാണ്. തിങ്കളാഴ്ച 545 പേര്‍ക്കും, ചൊവ്വാഴ്ച 394 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിരുന്നു. ഇന്ന് പാളയം മാര്‍ക്കറ്റില്‍ മാത്രം ഇത്രയധികം കോവിഡ് പോസിറ്റീവ് കേസുകള്‍ വന്നതോടെ കോഴിക്കോട്ടെ രോഗികളുടെ എണ്ണത്തില്‍ ഇന്ന് വലിയ വര്‍ധനവുണ്ടാവാനും സാധ്യതയുണ്ട്.

പാളയം മാര്‍ക്കറ്റില്‍ രോഗ ബാധതയുണ്ടായതോടെ മാര്‍ക്കറ്റ് അടച്ചിടും. കഴിഞ്ഞയാഴ്ച സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ മാത്രം 113 പേര്‍ക്ക് രോഗം ബാധിച്ചതോടെ മാര്‍ക്കറ്റ് അടച്ചിരുന്നു.

Test User: