X

കോഴിക്കോട് നിപ വൈറസ് സ്ഥിരീകരിച്ചതായി സൂചന

കോഴിക്കോട്: ജില്ലയില്‍ വീണ്ടും നിപ സ്ഥിരീകരിച്ചതായി സൂചന. ജില്ലയില്‍ 12 വയസ്സുകാരന് നിപ്പാ സ്ഥിരീകരിച്ചയതാണ് റിപ്പോര്‍ട്ടുകള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസ്സുകാരനാണ് നിപ്പാ സ്ഥിരീകരിക്കുന്നത്.

എന്നാല്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും ഇതു വരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.അതിനിടെ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഇന്ന് കോഴിക്കോട്ടെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.കഴിഞ്ഞ തവണ  17 പേരാണ് നിപ ബാധിച്ച് മരിച്ചത്.അന്ന് കോഴിക്കോട് പേരാമ്പ്രയിലായിരുന്നു ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്.

Test User: