കോഴിക്കോട് ലഹരിക്കടിമയായ മകനെക്കുറിച്ച് പൊലീസിനു വിവരം നല്‍കി മാതാവ്. എലത്തൂര്‍ സ്വദേശിയായ രാഹുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിക്കടിമയായ രാഹുല്‍ നിരന്തരം ശല്ല്യം ചെയ്തിരുന്നു. കുടുംബത്തെ കൊല്ലുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയെന്നും ഗതികെട്ടാണ് പൊലീസിനെ വിവരം അറിയിച്ചതെന്നും അമ്മ പറഞ്ഞു.
പോക്‌സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായ രാഹുല്‍ 290 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി ഹാജരാകാതെ ഒളിവില്‍ നടക്കുകയായിരുന്നു. അങ്ങേയറ്റം വരെ അനുഭവിച്ചിരിക്കുകയാണ് താനെന്നും ലോകത്തൊരാള്‍ക്കും ഇങ്ങനെയൊരു അനുഭവം ഉണ്ടാവിതിരിക്കട്ടെയെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു. ലഹരിക്ക് അടിമയായ മകന്‍ വീട്ടിലുള്ളവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നിരന്തരം ഭീഷണി തുടര്‍ന്നതോടെയാണ് മകനെതിരെ അമ്മ പൊലീസില്‍ പരാതി നല്‍കിയത്. ചോദിച്ച പണം കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇയാള്‍ ഭീഷണി മുഴക്കിയത്.