X

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍

കോഴിക്കോട് മെഡിക്കല്‍ വിദ്യാര്‍ത്ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചനിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനാണ് ഇന്ന് രാവിലെയോടെ കെട്ടിടത്തില്‍നിന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

മൂന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. എങ്ങനെയാണ് വീണത് എന്നോ ആത്മഹത്യയാണോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല. സംഭവത്തില്‍ അത്തോളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Test User: