കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയോട് ജീവനക്കാരന്‍ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതിയെയാണ് ആശുപത്രി ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി ഉയര്‍ന്നത്. ശാസ്ത്രക്രിയയ്ക്ക് ശേഷം യുവതിയെ തീയേറ്ററില്‍ നിന്നും സ്ത്രീകളുടെ സര്‍ജിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ച ശേഷമാണ് സംഭവം.
യുവതി ബന്ധുക്കളോട് വിവരം പറഞ്ഞപ്പോഴാണ് കാര്യം പുറത്തിറങ്ങുന്നത്. തുടര്‍ന്ന് മെഡിക്കല്‍ കോളേജ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രതി ഒളിവിലാണ്. വിശദമായ അന്വേഷണം ആരംഭിച്ചു.