ഐസിയു പീഡനക്കേസില്‍ ഒത്തുകളി ആരോപണം നേരിടുന്ന ഗൈനക്കോളജിസ്റ്റ് ഡോക്ടര്‍ പ്രീതയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ലൈംഗിക അതിക്രമം നേരിട്ടതിന് ശേഷം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ തന്റെ മൊഴി തെറ്റായി രേഖപ്പെടുത്തി എന്നാണ് അതിജീവിത പൊലീസിന് നല്‍കിയ പരാതി.
ജൂനിയര്‍ ഡോക്ടറുടെയും നഴ്സിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതിജീവിതയുടെ പരാതിയിലാണ് മൊഴിയെടുത്തത്. ഡോ. പ്രീതി കൃത്യമായി പരിശോധന നടത്തിയില്ലെന്നും റിപ്പോര്‍ട്ട് ചെയ്തില്ലെന്നുമായിരുന്നു കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണര്‍ക്കു പരാതി നല്‍കിയിരുന്നത്. മെഡിക്കല്‍ കോളജ് എ.സി.പി കെ. സുദര്‍ശനാണ് മൊഴി രേഖപ്പെടുത്തിയത്.
കേസ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്റെയും മൊഴി രേഖപ്പെടുത്തിയതിനുശേഷമാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. ഇത് വൈകാതെ തന്നെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറും എന്നും അന്വേഷണ ചുമതലയുള്ള എസിപികെ സുദര്‍ശന്‍ വ്യക്തമാക്കി.