കോഴിക്കോട്: കൂമ്പാറയില്‍ ടിപ്പര്‍ ലോറിഡ്രൈവര്‍ എംഡിഎംഎ വില്‍പനയ്ക്കിടെ പൊലീസിന്റെ പിടിയിലായി. കൂമ്പാറ സ്വദേശി മംഗലശ്ശേരി ഷൗക്കത്തിനെയാണ് തിരുവമ്പാടി എസ്‌ഐ ഇ.കെ. രമ്യയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പിടിയിലായ ഷൗക്കത്ത് സ്‌കൂള്‍ കുട്ടികള്‍ക്കടക്കം ലഹരിമരുന്നു നല്‍കിയതായി പൊലീസ് പറഞ്ഞു.
കൂമ്പാറ മാത ക്രഷറിന്റെ സമീപത്തു നടന്ന പൊലീസ് വാഹന പരിശോധനയിലാണ് 1.99 ഗ്രാം എം.ഡി എം.എയുമായി പ്രതി പിടിയിലാകുന്നത്. ഇയാളുടെ ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വ്യാപകമായി ലഹരി മരുന്ന് വില്പന നടക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പരിശോധന ശക്തമാക്കിയത്.