കോഴിക്കോട് മാവോയിസ്റ്റ് കസ്റ്റഡിയിൽ; പിടിയിലായത് കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആൾ

മാവോയിസ്റ്റ് സംഘത്തിൽപ്പെട്ട ഒരാളെ തണ്ടർബോൾട്ട് പിടികൂടി. കോഴിക്കോട് വയനാട് അതിർത്തി വന മേഖലയിൽ വച്ചാണ് വയനാട് സ്വദേശിയായ മാവോയിസ്റ്റ് പിടിയിലായത്.

ഇയാളെ ചോദ്യം ചെയ്യുന്നതിനായി രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. മേഖലയിൽ വൻ പൊലീസ് സന്നാഹമുണ്ട്

കാട്ടിൽ കഴിയുന്നവർക്ക് സഹായമെത്തിക്കുന്ന ആളാണ് പിടിയിലായതെന്നു സൂചനയുണ്ട്. വയനാട്, കണ്ണൂർ മേഖലകളിലെ മറ്റ് സംഘാഗങ്ങൾക്കാണ് ഇയാൾ സഹായം നൽകിയിരുന്നത്.

webdesk13:
whatsapp
line