കോഴിക്കോട് കോവൂര്‍-ഇരിങ്ങാടന്‍പള്ളിമിനി ബൈപ്പാസിലെ രാത്രികാല കടകള്‍ അടപ്പിച്ച് പ്രദേശവാസികള്‍. രാത്രി 10 ന് ശേഷം കടകള്‍ തുറക്കരുതെന്ന് ഉടമകള്‍ക്ക് നാട്ടുകാര്‍ താക്കീത് നല്‍കി. രാത്രി വൈകിയും പുലര്‍ച്ചെയും പ്രദേശത്ത് കച്ചവടം സജീവമായതോടെ നാട്ടുകാര്‍ ബുദ്ധിമുട്ടിലായിരുന്നു. തുടര്‍ന്ന പരാതി നല്‍കിയതോടെയാണ് നടപടി. റോഡിലെ അനധികൃത പാര്‍ക്കിങ്ങിനെ തുടര്‍ന്ന് ഇന്നലെ രാത്രി പൊലീസ് പരിശോധനയും നടത്തിയിരുന്നു.
ഇന്നലെ രാത്രി 10.30 ഓടെ ബൈപ്പാസിലെ കടകള്‍ നാട്ടുകാര്‍ ചേര്‍ന്ന് അടപ്പിച്ചിരുന്നു. ഈ ഭാഗത്ത് ബൈക്ക് റേസിങ് നടത്തിയ 2 പേരെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയും ചെയ്തിരുന്നു. വരും ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്ന് എസിപി എം.ഉമേഷ് അറിയിച്ചു.