ദമ്മാം: സഊദി കിഴക്കൻ പ്രവിശ്യ കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി വോളിബാൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നു. കോഴിക്കോട് സി.എച്ച് സെൻ്ററിൻ്റെ ദൈനംദിന പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ജീവകാരുണ്യ മേഖലകളിലും മികച്ച വിദ്യാർഥികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനും ലക്ഷ്യമിട്ടാണ് മത്സരം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
സെപ്റ്റംബർ 19, 20 തീയതികളിൽ ദമ്മാം അൽസുഹൈമി കാസ്‌ക് സ്‌റ്റേഡിയത്തിലാണ് ടൂർണമെന്റ് നട ക്കുക. സഊദി,ഖത്തർ, ബഹ്റൈൻ, യു.എ.ഇ, ഇന്ത്യ, പാകിസ്‌താൻ, നേപ്പാൾ എന്നീ രാജ്യങ്ങളിലെ കളിക്കാർ ഉൾപ്പെടുന്ന ഏറ്റവും മികച്ച എട്ട് ടീമുകളാണ് ടൂർണമെൻ്റിൽ മാറ്റുരക്കുന്നത്.വിജയികൾക്ക് സി.എച്ച് വിന്നേഴ്‌സ് ട്രോഫികളും പ്രൈസ് മണികളും ലഭിക്കും.
സെപ്റ്റംബർ 13ന് ടുർണ മെന്റിൽ പങ്കെടുക്കുന്ന ടീമുകളുടെ ജഴ്‌സി ലോഞ്ചിങ് നടക്കും. ടൂർണമെൻ്റ് സ്വാഗത കമ്മിറ്റി ഭാരവാഹിക ളായ ഫൈസൽ കൊടുമ (ചെയർമാൻ), നാസർ ചാലിയം (കൺവീനർ), ആബിദ് പാറക്കൽ (ജോയന്റ് കൺ വീനർ), റിയാസ് പെരുമണ്ണ (ഫിനാൻസ് കൺട്രോളർ), ബഷീർ സബാൻ (ടൂർണമെൻ്റ് കോഓഡിനേറ്റർ), സി.കെ. ഷഫീർ (മീഡിയ ലീഡർ) എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.