X

കോഴിക്കോട് വന്‍ കഞ്ചാവു വേട്ട; ഡിവൈഎഫ്‌ഐ നേതാവ് പിടിയില്‍

കോഴിക്കോട് :കോഴിക്കോട് വന്‍ കഞ്ചാവ് വേട്ട. കാറില്‍ കടത്തുകയായിരുന്ന 44 കിലോ കഞ്ചാവുമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. കുന്ദമംഗലം പതിമംഗലം സ്വദേശി നിസാം (32) ആണ് പിടിയിലായത്. പൊലീസ് ആന്റി നാര്‍ക്കോട്ടിക് വിഭാഗമാണ് കഞ്ചാവ് പിടികൂടിയത്. പ്രാദേശിക ഡിവൈഎഫ്‌ഐ ഗുണ്ടയായ നിസാം തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായ അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയിരുന്നു. ഈ കേസിലും ഇയാള്‍ പ്രതിയാണ്.

മഹാരാഷ്ട്രയില്‍ നിന്നാണ് കഞ്ചാവ് കേരളത്തിലെത്തിച്ചതെന്നാണ് അറസ്റ്റിലായ നിസാമിന്റെ മൊഴി. ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സ്‌കൂളുകള്‍ കേന്ദ്രീകരിച്ചും ചെറിയ കുട്ടികള്‍ക്കും യുവാക്കള്‍ക്കും വന്‍ തോതില്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും വിതരണം ചെയ്യുന്ന ആളാണ് നിസാം.

കഴിഞ്ഞ ദിവസങ്ങളിലാണ് പതിമംഗലം ഭാഗങ്ങളില്‍ വ്യാപക അക്രമങ്ങള്‍ക്ക് ഇയാള്‍ നേതൃത്വം നല്‍കിയിരുന്നത്. കുന്ദമംഗലം ആറാം വാര്‍ഡില്‍ പോളിംഗ് ബൂത്തില്‍ വെച്ച് ഉണ്ടായ സംഘര്‍ഷത്തില്‍ ഒരാളുടെ പല്ല് അടിച്ചു പൊട്ടിച്ച കേസിലെ പ്രതിയാണ്. തെരഞ്ഞെടുപ്പ് വിജയാരവത്തില്‍ മുസ്‌ലിംലീഗിന്റെ പതാക പരസ്യമായി കത്തിക്കുകയും ചെയ്തിരുന്നു.

 

 

web desk 1: