X
    Categories: keralaNews

ജില്ലാ ജയിലിലെ ആത്മഹത്യ; കേസില്‍ കുടുക്കിയതിന് പിന്നില്‍ ഗൂഢാലോചനയെന്ന് ആരോപണം-ബന്ധുക്കള്‍ പറയുന്നത് ഇങ്ങനെ

കോഴിക്കോട്: മധ്യവയസ്‌കന്‍ കോഴിക്കോട് ജില്ലാ ജയിലില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഗൂഢാലോചനയെന്ന് ആരോപണം. മാങ്കാവ് കുറ്റിയില്‍താഴം കരിമ്പയില്‍ ബീരാന്‍ കോയ (61) ആണ് കഴിഞ്ഞ ദിവസം ജയില്‍ സെല്ലിനുള്ളില്‍ തൂങ്ങിമരിച്ചത്. ഐപിസി 354 വകുപ്പ് പ്രകാരം പന്തീരാങ്കാവ് പൊലീസാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തത്.

മരം മുറി അടക്കമുള്ള കൂലിത്തൊഴിലിന് പോകുന്ന ബീരാന്‍ കോയ സാധാരാണക്കാരനും മറ്റുള്ളവരെ സഹായിക്കുന്ന ആളുമാണെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ഇദ്ദേഹത്തിന്റെ വീടിന് സമീപം ചിലര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതിന്റെ പകപോക്കാനാണ് ഇദ്ദേഹത്തിനെതിരെ വ്യാജ പരാതി കൊടുത്തതെന്ന് നാട്ടുകാര്‍ പറയുന്നു.

ഞായറാഴ്ച ഓട്ടോറിക്ഷയിലെത്തിയ പൊലീസുകാര്‍ ബീരാന്‍ കോയയെ സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തി. റിമാന്‍ഡിലാവുന്നത് വരെ യാതൊരു വിവരവും ബന്ധുക്കളെ അറിയിച്ചിരുന്നില്ലെന്നും സഹോദരന്‍ മുഹമ്മദ് ഷാഫി പറയുന്നു. സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജയില്‍ സൂപ്രണ്ടിനെ സ്ഥലം മാറ്റാന്‍ ജയില്‍ ഡിജിപി ഉത്തരവിറക്കിയിരുന്നു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: