കോഴിക്കോട്: ഹോട്ടല്‍ ഉടമ സിദ്ദിഖ് കൊല്ലപ്പെട്ട കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. തുടരന്വേഷണം നടത്തിയ നടക്കാവ് പൊലീസ് ആണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. തിരൂര്‍ സ്വദേശിയായ ഹോട്ടല്‍ ഉടമയെ കൊന്ന് പെട്ടിയിലാക്കി ചുരത്തില്‍ തള്ളിയ കേസിലാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്. മെയ് 18 നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം.
കേസില്‍ ഷിബിലി ,ഫര്‍ഹാന, ആഷിക് എന്നിങ്ങനെ മൂന്നു പ്രതികളുണ്ട്. കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കുറ്റപത്രം സമര്‍പ്പിക്കുക. കൊല്ലാന്‍ ഉപയോഗിച്ച ചുറ്റിക, കട്ടര്‍, രക്തംപുരണ്ട തുണി ഉള്‍പ്പെടെ ഉള്ള തെളിവുകള്‍ കോടതിയില്‍ ഹാജരാക്കും. സിസിടിവി ദൃശ്യങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും.