കോഴിക്കോട്: നഗരത്തില്‍ കടകളില്‍ വന്‍ തീപ്പിടിത്തം. പുതിയ ബസ് സ്റ്റാന്റിനു സമീപമുള്ള ഗള്‍ഫ് സിറ്റി ബസാറിലാണ് ഇന്നലെ രാത്രി ഒരു മണിക്കു ശേഷം തീപ്പിടിത്തമുണ്ടായത്. ചെമ്മണ്ണൂര്‍ ജ്വല്ലറിയുടെ താഴെ നിലയിലാണ് ഗള്‍ഫ് ബസാര്‍. ഇവിടെ മൊബൈല്‍ ഫോണ്‍ ഷോപ്പുകളാണ് പ്രവര്‍ത്തിക്കുന്നുത്. തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. വെള്ളിമാട്കുന്ന്, ബീച്ച് സ്റ്റേഷനുകളില്‍ നിന്നായി എട്ടിലധികം ഫയര്‍ യൂണിര്‌രുകള്‍ സ്ഥലത്തെത്തി വൈകിയും തീ അണക്കാനു ള്ള ശ്രമം തുടരുകയാണ്. വന്‍ ജനാവലിയാണ് സംഭവമറിഞ്ഞ് സ്ഥലത്തെട്ടിയത്.


പുതിയബസ്റ്റാന്റിന് സമീപം ഇന്നലെ ഒരുമണിയോടെയുണ്ടായ തീപ്പിടിത്തത്തെ തുടര്‍ന്ന് ഉയര്‍ന്ന പുക