കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികാരികള്‍ തയാറാകാത്തതില്‍ മനംനൊന്ത് കോഴിക്കോട്ട് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഉദ്യോഗസ്ഥനെ ജില്ലാ കലക്ടര്‍ യു.വി ജോസ് സസ്‌പെന്റു ചെയ്തു. റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം വില്ലേജ് അസിസ്റ്റന്റ് സിരീഷിനെതിരെയാണ് നടപടി. ഉത്തരവാദികളായ മറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണങ്ങള്‍ക്കു ശേഷം നടപടി സ്വീകരിക്കും. ആത്മഹത്യ ചെയ്ത ജോയിയുടെ കൈവശഭൂമിക്ക് ഇന്നു തന്നെ നികുതി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ജോയിയുടെ മകള്‍ക്ക് ജോലി നല്‍കുന്നതിന് സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്യുമെന്നും കുടുംബത്തിന്റെ കടം എഴുതി തള്ളുന്നതിന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സംഭവത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കലക്ടര്‍ക്ക് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസറോട് അടിയന്തരമായി വിശദീകരണം നല്‍കാന്‍ കലക്ടര്‍ ഉത്തരവിട്ടു.