സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസില്‍ രണ്ടുപേര്‍ കീഴടങ്ങി. കോഴിക്കോട് കുന്നമംഗലം സ്വദേശികളായ സഹിര്‍ ഫാസില്‍, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.
അതേസമയം ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഐ എം എയുടെ നേതൃത്വത്തില്‍ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒരാഴ്ച മുമ്പ് പ്രസവത്തില്‍ കുഞ്ഞു മരിച്ചതുമായി ബന്ധപ്പെട്ടാണ് ആശുപത്രിയില്‍ സംഘര്‍ഷം ഉണ്ടായത്. ചികിത്സ പിഴവ്
ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രി ആക്രമിക്കുകയായിരുന്നു. അക്രമം തടയാന്‍ എത്തിയ ഡോക്ടറെയും മര്‍ദിച്ചു.