കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലകമ്മിറ്റി സംഘടിപ്പിക്കുന്ന സോക്കർ ഫെസ്റ്റ് സീസൺ രണ്ട് ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് വ്യാഴാഴ്ച നടക്കും.
മഹ്ജർ എമ്പറർ സ്റ്റേഡിയത്തിൽ രാത്രി ഒമ്പതിനാരംഭിക്കുന്ന ടൂർണമെന്റിൽ ജിദ്ദയിലെയും പരിസര പ്രദേശങ്ങളിലെയും എട്ട് ടീമുകൾ മാറ്റുരക്കും. ആദ്യ മത്സരത്തിൽ ഡെക്സോപാക് ജിദ്ദ, അമിഗോസ് എഫ്.സി ജിദ്ദയെയും, രണ്ടാം മത്സരത്തിൽ സാഗോ എഫ്.സി, വിൻസ്റ്റാർ എഫ്.സി ജിദ്ദയെയും, മൂന്നാം മത്സരത്തിൽ സമ യുനൈറ്റഡ് ഇത്തിഹാദ് എഫ്.സി, എഫ്. സി ഫോൺ ജിദ്ദയെയും, നാലാം മത്സരത്തിൽ അബീർ സലാമത്തക് എഫ്.സി, സംസം മദീന എഫ്.സിയെയും നേരിടും.
വെറ്ററൻ മത്സരത്തിൽ ഫ്രൈഡേ എഫ്.സി, വിജയ് ഫുഡ് ബി.എഫ്.സിയെയും, സമ ഫുട്ബാൾ ലവേഴ്സ്, ഹിലാൽ എഫ്.സിയുമായും മത്സരിക്കും. നോക്ക് ഔട്ട് അടിസ്ഥാനത്തിലായിരിക്കും മത്സരങ്ങൾ നടക്കുക. ടൂർണമെന്റ് ഉദ്ഘാടനത്തോടനുബന്ധിച്ച് പരേഡുകളും വിവിധ കലാപരിപാടികളും അരങ്ങേറും.
ടൂർണമെന്റിന്റെ ഫിക്സ്ച്ചർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തു. ചടങ്ങ് കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് ഇബ്രാഹിം കൊല്ലി ഉദ്ഘാടനം ചെയ്തു.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സുബൈർ വാണിമേൽ അധ്യക്ഷത വഹിച്ചു.ട്രോഫി അനാച്ഛാദനം സീനിയർ വൈസ് പ്രസിഡന്റ് ടി.കെ അബ്ദുൽ റഹിമാൻ നിർവ്വഹിച്ചു.
അബ്ദുൽ ഫത്താഹ്, അബു കട്ടുപ്പാറ, നിഷാദ് തുടങ്ങിയവർ ടീമുകൾക്ക് നിർദേശങ്ങൾ നൽകി. ജില്ല ട്രഷറർ ഒ.പി അബ്ദുൽ സലാം, ഹസ്സൻ കോയ പെരുമണ്ണ, റിയാസ് തത്തോത്ത്, അബ്ദുൽ വഹാബ്, നിസാർ മടവൂർ, ഹാരിസ് ബാബു, മുസ്തഫ മാസ്റ്റർ ആശംസകൾ നേർന്നു. കെ. സൈതലവി, ഷാഫി പുത്തുർ, ഷബീർ അലി, ബഷീർ വീര്യമ്പ്രം, തഹ്ദീർ, ഖാലിദ് പാളയാട്ട്, കെ. സംജാദ്, താരിഖ് അൻവർ, നിർഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.
പ്രോഗ്രാം കമ്മിറ്റി കൺവീനർ സാലിഹ് പൊയിൽതൊടി സ്വാഗതവും ബഷീർ കീഴില്ലത്ത് നന്ദിയും പറഞ്ഞു.