കാഞ്ഞങ്ങാട്: പതിനഞ്ചു വര്‍ഷത്തോളം വിവാഹവാഗ്ദാനം നല്‍കി പിലാത്തറയിലെ യുവതിയെ പീഡിപ്പിക്കുകയും സ്വത്ത് തട്ടിയെടുക്കുകയും ചെയ്തുവെന്ന പരാതിയില്‍ കോഴിക്കോട്ടെ ദന്ത ഡോക്ടര്‍ അറസ്റ്റില്‍. ചെറുപുഴയിലെ നിത്യചൈതന്യ ദന്തല്‍ ക്ലിനിക്ക് ഉടമയും കോഴിക്കോട് സ്വദേശിയുമായ ശ്യാംകുമാര്‍ എന്ന ഡോ.ഷാ മേനോനാണ് അറസ്റ്റിലായത്.
ഡിവൈഎസ്പി കെ.വി വേണുഗോപാലിന്റെ നിര്‍ദേശപ്രകാരം പരിയാരം പൊലീസും സ്‌പെഷ്യല്‍ സക്വാഡും ചേര്‍ന്ന് കാഞ്ഞങ്ങാട്ട് വെച്ച് ഇന്നല രാത്രിയോടെയാണ് ഇയാളെ പിടികൂടിയത്. പരിയാരം പൊലീസ് സ്റ്റേഷനിലെത്തിച്ച് എസ്.ഐ വി.ആര്‍ വിനീഷ് ഇയാളുടെ അറസ്റ്റു രേഖപ്പെടുത്തി. ജാമ്യമില്ലാത്ത വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
പരാതിക്കാരിയായ സ്ത്രീക്ക് ഡോക്ടറുമായുള്ള ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ഇത്രയും വര്‍ഷം പീഡിപ്പിച്ചുവെന്നും ഇപ്പോഴാണ് ഡോക്ടര്‍ക്ക് മറ്റൊരു ഭാര്യയും കുട്ടികളുമുണ്ടെന്ന് അറിയാനിടയായതെന്നും പരാതിയില്‍ പറയുന്നു. ഇതിനിടെ ഡോക്ടര്‍ക്ക് കാഞ്ഞങ്ങാട്ടെ ഒരു യുവതിയുമായും ബന്ധമുണ്ടെന്ന വിവരവും ലഭിച്ചതായി പൊലീസ് പറഞ്ഞു.