X

കോഴിക്കോട് പിലാശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ പിലാശ്ശേരിയില്‍ ദുരൂഹ സാഹചര്യത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പിലാശ്ശേരി മാഞ്ഞാക്കാവ് ക്ഷേത്രത്തിന് സമീപമാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പിലാശ്ശേരി പാലോറമ്മല്‍ ബിനീഷിനെയാണ് (24) മരിച്ച നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും കുറച്ചകലെയുള്ള ഒരു മീറ്റര്‍ മാത്രമുള്ള മരത്തിന്റെ കൊമ്പില്‍ മുണ്ടുപയോഗിച്ച് കഴുത്തില്‍ കുരുക്കിട്ട് തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വൈകിയും വീട്ടിലെത്താതിനെ തുടര്‍ന്ന് ബുധനാഴ്ച നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.

 

Test User: