കോഴിക്കോട് കുറ്റിക്കാട്ടൂര്‍ ബാലവിവാഹം നടന്നതില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു. 17 വയസുള്ള പെണ്‍കുട്ടിയുടെ വിവാഹമാണ് നടന്നത്. നവംബര്‍ 18ന് ആയിരുന്നു വിവാഹം. സംഭവത്തില്‍ വരന്റെ പേരിലും കേസ് രജിസ്റ്റര്‍ ചെയ്തു. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കോഴിക്കോട് ബാലവിവാഹം; മാതാപിതാക്കള്‍ക്കെതിരെ പോലീസ് കേസെടുത്തു
Tags: girls marriagekozhikkode