കോഴിക്കോട്: ചേവായൂരിൽ നിയന്ത്രണം വിട്ട കാർ കിണറ്റിലേക്ക് മറിഞ്ഞു. ചേവായൂർ സ്വദേശി രാധാകൃഷ്ണൻ ഓടിച്ച കാറാണ് മറിഞ്ഞത്. ശനിയാഴ്ച രാത്രി പത്തു മണിയോടെയാണ് അപകടം. പോക്കറ്റ് റോഡിൽനിന്നു പ്രധാന റോഡിലേക്ക് കയറുന്നതിനിടയിൽ സമീപത്തുള്ള വീടിന്റെ മതിൽ തകർത്ത് കിണറ്റിലേക്ക് പതിക്കുകയായിരുന്നു.
ചേവായൂർ AKVK റോഡിൽ രാധാകൃഷ്ണൻ ഓടിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. മറ്റൊരു വീടിന്റെ ഗേറ്റ് തകർത്ത് കിണറിലേക്ക് തലകീഴായി മറിഞ്ഞ് കിണറിനിട്ട നെറ്റിൽ തങ്ങി നിൽക്കുകയായിരുന്നു. വെള്ളിമാടുകുന്ന് അഗ്നിരക്ഷാ സേനയെത്തിയാണ് രാധാകൃഷ്ണനെ രക്ഷപ്പെടുത്തിയത്.