കോഴിക്കോട്: പേരാമ്പ്രയില്‍ വീടുകള്‍ക്കും ഹോട്ടലിനും നേരെ ബോംബേറ്. സി.പി.എം പ്രവര്‍ത്തകരുടെ വീടിന് നേരയാണ് ബോംബേറ്. ഇന്നലെ രാത്രിയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരായ ഹനീഫ്, സിദ്ധാര്‍ത്ഥ് എന്നിവരുടെ വീടിന് നേരെയാണ് ബോംബെറിഞ്ഞതെന്നാണ് വിവരം
അക്രമത്തിന് പിന്നില്‍ ശിവജി സേനയെന്ന സംഘടനയാണെന്ന് സി.പി.എം ആരോപിച്ചു. വിഷു ദിനത്തില്‍ ശിവജി സേന- സി.പി.എം പ്രവര്‍ത്തകന്റെ ഹോട്ടല്‍ തകര്‍ത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന സംഭവങ്ങളുടെ ബാക്കിയാണ് ബോംബേറെന്ന് പൊലീസ് പറയുന്നു.